ബാഴ്ലോണ-യുവന്റസ് ഇതിഹാസങ്ങൾ മുംബൈയിൽ ഏറ്റുമുട്ടും

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മുംബൈയിൽ നിന്നും ഒരു സന്തോഷ വാർത്ത വരുന്നു. ഫുട്ബോൾ ലോകം അടക്കിവാണ ഇതിഹാസങ്ങളുടെ ഒരു വലിയ നിര തന്നെ ഒരു ഫുട്ബോൾ മാമാങ്കത്തിനായ ഇന്ത്യയിലേക്ക് എത്തുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളായ ബാഴ്സലോണയും യുവന്റസുമാണ് ഒരു ഫുട്ബോൾ മത്സരത്തിനായി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്.

ബാഴ്സലോണയുടെ ഇതിഹാസങ്ങളും യുവന്റസിന്റെ ഇതിഹാസങ്ങളും തമ്മിൽ ഒരു സൗഹൃദ മത്സരം ഏപ്രിലിൽ മുംബൈയിൽ നടക്കും എന്ന് ഉറപ്പായി. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാകും ഇതിഹാസങ്ങൾ തമ്മിലുള്ള പോരാട്ടൻ നടക്കുക. ഏപ്രിൽ 27നാകും മത്സരം നടക്കുക എന്ന് പട്ടീൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോക്ടർ വിജയ് പട്ടീൽ പറഞ്ഞു.

റൊണാൽഡീനോ ഉൾപ്പെടെയുള്ള വൻ താരനിര തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement