Site icon Fanport

ജൂനിയർ ലീഗ്, എഫ് സി കേരളയെ തോൽപ്പിച്ച് പറപ്പൂർ എഫ് സി

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ പറപ്പൂർ എഫ് സിക്ക് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് പറപ്പൂർ എഫ് സി തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം ആണ് പറപ്പൂർ സ്വന്തമാക്കിയത്. സബ് ജൂനിയർ ലീഗിൽ പ്ലേ ഓഫ് യോഗ്യത നേടിയ പറപ്പൂർ ജൂനിയർ ലീഗിലും യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്. പറപ്പൂരിനായി ഇന്ന് മിശാൽ രണ്ട് ഗോളുകൾ നേടി. പ്രവീൺ കെ ദാസ് ആണ് മറ്റൊരു സ്കോറർ.

Exit mobile version