Site icon Fanport

ജൂനിയർ ഫുട്ബോൾ ലീഗ് നാളെ മുതൽ, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ദിവസം ഇറങ്ങും

ജൂനിയർ ലീഗിന്റെ കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിലെ മത്സരങ്ങൾക്ക് ആണ് തുടക്കമാവുക. അഞ്ചു ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ്, ഡോൺ ബോസ്കോ, സ്കോർ ലൈൻ, ടോസ് അക്കാദമി, കൊൽഹാപൂർ സിറ്റി‌. ഈ ടീമുകളുടെ മത്സരങ്ങൾ പനമ്പിള്ളി ഗ്രൗണ്ടിലാകും നടക്കുക. നാളെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഡോൺ ബോസ്കോയെ നേരിടും.

കേരളത്തിൽ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഇയിലും അഞ്ച് ടീമുകൾ മാറ്റുരയ്ക്കുന്നുണ്ട്. ഗ്രൂപ്പ് ഇ മത്സരങ്ങൾ ഏപ്രിൽ 25 മുതൽ ആണ് ആരംഭിക്കുന്നത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാകും ആ ഗ്രൂപ്പിലെ മത്സരങ്ങൾ. എഫ് സി കേരള, ഗോകുലം കേരള എഫ് സി, എം എസ് പി, ഗുരുവായൂർ സ്പോർട്സ് അക്കാദമി, പറപ്പൂർ എഫ് സി എന്നിവരാണ് ഗ്രൂപ്പ് ഇയിൽ ഉള്ളത്.

Exit mobile version