Site icon Fanport

ജൂനിയർ ലീഗിൽ വീണ്ടും ഗോളടിച്ച് കൂട്ടി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾ തന്നെ ചാമ്പ്യന്മാരായി. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഗ്രൂപ്പിലെ നാലാം മത്സരവും വിജയിച്ചതോടെയാണ് ഗ്രൂപ്പ് ചാപ്യൻ പട്ടവും ഒപ്പം പ്ലേ ഓഫ് യോഗ്യതയും കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ടോസ് അക്കാദമി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടിക്ക് ഇരയായത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കുട്ടികളുടെ വിജയം.

കേരള ബ്ലാസ്റ്റേഴ്സിനായി ഇന്നലെ ക്രിസ്റ്റഫർ രാജ്കുമാർ 4 ഗോളുകൾ ആണ് അടിച്ചു. 7, 11, 30, 39 മിനുട്ടുകളിൽ ആയിരുന്നു ക്രിസ്റ്റഫറിന്റെ ഗോളുകൾ. മുഹമ്മദ് ഐമൻ ഒരു ഗോളും നേടി. ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ നിന്നായി 25 ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. നാലിൽ നാലു വിജയവുമായി 12 പോയന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

Exit mobile version