Site icon Fanport

ജൂനിയർ ലീഗ്, രണ്ടാം മത്സരവും വിജയിച്ച് ഗോകുലം

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പറപ്പൂർ എഫ് സിയെ ആണ് ഗോകുലം കേരള എഫ് സി തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയം. മുന്ന റോഷൻ, റൊഷാൽ, ഇനാസ്, ഹാവോകിപ് എന്നിവരാണ് ഗോകുലം കേരള എഫ് സിക്കായി ഗോളുകൾ നേടിയത്.

രണ്ട് മത്സരങ്ങളിൽ നിന്നായി 14 ഗോളുകളാണ് ഗോകുലം അടിച്ചു കൂട്ടിയത്. 6 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ഗോകുലം കേരള എഫ് സി ഇപ്പോൾ. ഗ്രൂപ്പിലെ ശക്തരെന്ന് കരുതപ്പെട്ട പറപ്പൂരിനെയും തോൽപ്പിച്ചതോടെ ഗോകുലം കേരള എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമായി.

Exit mobile version