Site icon Fanport

ദേശീയ ജൂനിയർ ഫുട്ബോൾ, മിസോറാം ചാമ്പ്യന്മാർ

ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം മിസോറാമിന്. ഇന്ന് നടന്ന ഫൈനലിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് മിസോറാം കിരീടം നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്നത്തെ മിസോറാമിന്റെ വിജയം. സെമി ഫൈനലിൽ വെസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചായിരു‌ന്നു മിസോറാം സെമിയിലേക്ക് എത്തിയത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനൊപ്പം ആയിരുന്നു മിസോറാം ഉണ്ടായിരുന്നത്. ഗോൾഡിഫറൻസിൽ മാത്രം കേരളത്തെ പിന്നിലാക്കിയാണ് മിസോറാം ഗ്രൂപ്പ് ഘട്ടം കടന്നിരുന്നത്.

Exit mobile version