Picsart 24 06 21 13 03 47 974

സംസ്ഥാന ജൂനിയർ ഫുട്ബോൾ ജൂൺ 29 മുതൽ

49ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജൂൺ 29ന് ആരംഭിക്കും. കുന്നംകുളം ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുക. 35 മിനിറ്റ് വീതം ഉള്ള രണ്ടു പകുതികളായിരിക്കും മത്സരം നടക്കുക. നാല് ഗ്രൂപ്പുകളിലായി 14 ടീമുകൾ ടൂർണ്ണമെൻറിൽ പങ്കെടുക്കും.

തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയി കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി എന്നിവർ മത്സരിക്കും. എറണാകുളം, കണ്ണൂർ, കോട്ടയം എന്നിവർ ഗ്രൂപ്പ് സിയിലും മലപ്പുറം, കൊല്ലം, കോഴിക്കോട് എന്നിവർ ഗ്രൂപ്പ് ഡി യിലും മത്സരിക്കുന്നു. 29 ആം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ തൃശ്ശൂർ തിരുവനന്തപുരത്തെ നേരിടും.

ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർ മാത്രമാണ് സെമിയിലേക്ക് മുന്നേറുക. സെമിഫൈനൽ ജൂലൈ നാലാം തീയതിയും ഫൈനൽ ജൂലൈ ആറാം തീയതിയും നടക്കും.

Exit mobile version