ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പ്; ഉത്തരാഖണ്ഡിനെ തച്ചുടച്ച് കേരളം

ഒഡീഷയിലെ കട്ടക്കിൽ നടക്കുന്ന ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആധികാരിക ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ നേരിട്ട കേരളം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. നാളെ നടക്കുന്ന മുന്നാം മത്സരത്തിൽ കേരളം ബംഗാളിനെ നേരിടും. ആദ്യ മത്സരത്തിൽ കേരളം ഗോവയോട് പരാജയപ്പെട്ടിരുന്നു.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ സിക്കിം (5-1) ആന്ധ്രാപ്രദേശിനേയും, ഡെൽഹി (5-0) മധ്യപ്രദേശിനേയും ജാർഖണ്ഡ് (5-0) കർണാടകയേയും പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയലിനെതിരെ ഷ്വെയിൻസ്റ്റൈഗർ പടനയിക്കും
Next articleറോമയെ പെനാൽറ്റിയിൽ തകർത്ത് യുവന്റസ്