Picsart 23 06 16 12 31 54 086

പണത്തിനു വേണ്ടിയല്ല റയൽ മാഡ്രിഡിലേക്ക് വന്നത് എന്ന് ജൂഡ് ബെല്ലിങ്ഹാം

റയൽ മാഡ്രിഡിന്റെ ഏറ്റവും പുതിയ സൈനിംഗ് ആയ ജൂഡ് ബെല്ലിംഗ്ഹാമുനെ ഇന്നലെ ക്ലബ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു. റയൽ പോലൊരു ക്ലബിലേക്ക് താൻ വരാൻ കാരണം പണമല്ലെന്നും മറിച്ച് ക്ലബ്ബിന്റെ സമ്പന്നമായ ചരിത്രമാണ് എന്നും ജൂഡ് ഇന്നലെ പറഞ്ഞു. 111.58 മില്യൺ ഡോളർ നൽകിയാണ് 19-കാരനെ റയൽ മാഡ്രിഡ് ഡോർട്മുണ്ടിൽ നിന്ന് സ്വന്തമാക്കിയത്‌.

“പണം എനിക്ക് ഒരു വിഷയമല്ല, ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ ഞാൻ പണത്തെക്കുറിച്ച് ചിന്തിക്കാറില്ല. എനിക്കൊരിക്കലും അങ്ങനെ ഒരു ചിന്ത ഉണ്ടാകില്ല. ഞാൻ ഫുട്ബോൾ കളിക്കുന്നത് ഈ കളിയോടുള്ള സ്‌നേഹം കൊണ്ടാണ്.” ജൂഡ് പറഞ്ഞു.

“മറ്റ് ടീമുകൾ മോശമാണ് അല്ലെങ്കിൽ അവർ നല്ലവരല്ല എന്ന് ഞാൻ പറയില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മാഡ്രിഡാണ് ഏറ്റവും വലിയ ക്ലബ്. ഇംഗ്ലണ്ടിൽ റയൽ മാഡ്രിഡിനോട് ഉള്ള ബഹുമാനം വളരെ ഉയർന്നതാണ്, യൂറോപ്പിലെ അവരുടെ പാരമ്പര്യം ഏറ്റവും മികച്ചതാണ്.” ബെല്ലിംഗ്ഹാം പറഞ്ഞു.

Exit mobile version