Picsart 24 08 23 17 39 57 501

ജൂഡ് ബെല്ലിങ്ഹാമിന് പരിക്ക്, ഒരു മാസത്തോളം പുറത്ത്

റയൽ മാഡ്രിഡ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാം പരിക്കേറ്റ് പുറത്ത്. താരം ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വലതു കാലിന്റെ മസിലിനാണ് ജൂഡിന് പരിക്കേറ്റിരിക്കുന്നത്. റയൽ മാഡ്രിഡ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഉടൻ ഇറക്കും.

ലാലിഗയിൽ സമനിലയോടെ തുടങ്ങിയ റയൽ മാഡ്രിഡിന് ജൂഡിന്റെ പരിക്ക് വലിയ തിരിച്ചടിയാണ്. സെപ്റ്റംബറിലെ ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞാൽ മാത്രമെ ജൂഡ് ഇനി തിരികെ വരൂ. റയൽ വയ്യഡോയിഡ്, റയൽ ബെറ്റിസ്, ലാസ് പാമാസ് എന്നിവർക്ക് എതിരായ റയലിന്റെ മത്സരങ്ങൾ ജൂഡിന് നഷ്ടമാകും.

Exit mobile version