മുംബൈ ചേരികൾ കണ്ട് മാറ്റ തീരുമാനിച്ചു, തന്റെ ശംബളത്തിന്റെ ഒരു ഭാഗം ഇവർക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹുവാൻ മാറ്റ തന്റെ ശമ്പളത്തിന്റെ ഒരു ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുന്നു. ലോകത്താകമാനം ഫുട്ബോൾ ചാരിറ്റികളെ പിന്തുണയ്ക്കുന്ന സംഘടനയായ “സ്ട്രീറ്റ് ഫുട്ട്ബോൾ വേൾഡുമായി” സഹകരിച്ചു “കോമൺ ഗോൾ” എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റിയിലേക്ക് പണം സംഭാവന ചെയ്യുമെന്ന് 29കാരനായ സ്‌പെയ്ൻ താരം തന്റെ ബ്ലോഗിലൂടെ പറഞ്ഞു.

A Common Goal

കഴിഞ്ഞ മാസം മാറ്റ മുംബൈ സന്ദർശിച്ചിരുന്നു, മുംബൈയിലേ തെരുവുകളിൽ കണ്ട ദാരിദ്രം തന്നെ ഞെട്ടിച്ചുവെന്ന് മാറ്റ ബ്ലോഗിലൂടെ പറഞ്ഞു. “ഞാൻ ഈ പരിശ്രമത്തിലേക്ക് കടക്കുകയാണ്, എന്നാൽ എനിക്ക് ഒറ്റയ്ക്ക് ചെയ്യാനാവില്ല എല്ലാവരുടെയും സഹകരണം ആവശ്യമാണ്, എന്നാൽ നമുക് ചെറിയ രീതിയിൽ എങ്കിലും ലോകത്തെ മാറ്റാൻ കഴിയും,” മാറ്റ കൂട്ടി ചേർത്തു.

ശമ്പളത്തിന്റെ 1% ചാരിറ്റിക്കായി മാറ്റി വെക്കാൻ തയ്യാറുള്ള 11 കളിക്കാരെ ചേർത്ത് ഒരു “കോമൺ ഗോൾ സ്റ്റാർട്ടിങ് XI” രൂപീകരിക്കുകയാണ് മാറ്റയുടെ അടുത്ത ലക്‌ഷ്യം. 2013ൽ ഏകദേശം 37മില്യൺ പൗണ്ടിന് ചെൽസിയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ മാറ്റ വര്ഷം തോറും 7മില്യൺ ശമ്പളമായി കൈപ്പറ്റുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement