സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി ജോസൂട്ടൻ

- Advertisement -

സൂപ്പർ കപ്പിൽ ഇറങ്ങാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഹോസു കുരിയസ്. ഇൻസ്റ്റാഗ്രാമിലാണ് താരം സൂപ്പർ കപ്പിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആശംസയുമായി എത്തിയത്. നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപിച്ചും ഈ‌ പഴയ ബ്ലാസ്റ്റേഴ്സ് താരം എത്തിയിരുന്നു.

ഇപ്പോൾ അമേരിക്കൻ ക്ലബായ സിൻസിനാറ്റിയുടെ താരമാണ് ഹോസു. ഏപ്രിൽ 6നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പോരാട്ടം. കരുത്തരായ നെറോക്ക എഫ് സിയെ ആണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന്റെ പ്രീക്വാർട്ടറിൽ നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement