മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കുരിയാസ് സിൻസിനാറ്റി വിട്ടു

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കുരിയാസ് അമേരിക്കൻ ക്ലബായ സിൻസിനാറ്റിയുമായുള്ള കരാർ അവസാനിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ഹോസു സിൻസിനാറ്റിയിൽ ആണ് കളിച്ചിരുന്നത്.

2017 ൽ സിൻസിനാറ്റിയിൽ എത്തിയ ഹോസു 15 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞിട്ടുണ്ട്. മൂന്ന് അസിസ്റ്റുകളും ഹോസു ഈ കാലയളവിൽ നേടിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ സിൻസിനാറ്റിക്ക് വേണ്ടി ഹോസു കളിച്ചിട്ടില്ല. യു.എസ് ഓപ്പൺ കപ്പിൽ പെനാൽറ്റിയിലൂടെ സിൻസിനാറ്റി ചരിത്രം വിജയം നേടിയപ്പോൾ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച നാല് പേരിൽ ഒരാൾ ഹോസു ആയിരുന്നു.

ട്വിറ്ററിലൂടെ ക്ലബ്ബിനും ആരാധകർക്കും നന്ദി അറിയിച്ചാണ് ഹോസു ക്ലബ് വിട്ട കാര്യം സ്ഥിതികരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ വരുന്നതിനു മുൻപ് ഹോസു സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ എക്സ്ട്രീമദുരയിൽ  ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോപ അമേരിക്ക ഫൈനൽ ലീഗിൽ ജയിച്ച് ബ്രസീലും അർജന്റീനയും
Next articleആൻഫീൽഡിൽ ബ്രസീൽ-ക്രോയേഷ്യ പോരാട്ടം