ഹോസൂട്ടൻ ഇനി സ്പെയിനിൽ പന്തു തട്ടും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്ന ഹോസു ഇനി സ്പെയിനിൽ കളിക്കും. സ്പാനിഷ് ക്ലബായ ലഗോസ്റ്ററ ക്ലബാണ് ഹോസുവിനെ സ്വന്തമാക്കിയത്. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബിയിൽ കളിക്കുന്ന ക്ലബാണ് ലഗോസ്റ്ററ. കഴിഞ്ഞ സീസൺ അവസാനത്തോടെ തന്റെ മുൻ ക്ലബായ സിൻസിനാറ്റി എഫ് സി ഹോസു വിട്ടിരുന്നു‌.

കഴിഞ്ഞ സീസണിൽ പരിക്ക് വില്ലനായതാണ് ഹോസു അമേരിക്കൻ ക്ലബ് വിടാനുള്ള കാരണമായത്. സിൻസിനാറ്റി വിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഹോസു തിരിച്ചുവരുമെന്ന് ആഗ്രഹിച്ചവർക്ക് നിരാശയുമായി ഈ വാർത്ത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement