Site icon Fanport

ജോസെ മൗറീനോ തന്നെ മറന്ന് മുന്നോട്ട് പോകണം എന്ന് ലൂക് ഷോ

ജോസെ മൗറീനോയുടെ തുടർ വിമർശനങ്ങൾക്ക് എതിരെ പ്രതികരണവുമായി ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ. ഇംഗ്ലണ്ടിനായി ലൂക് ഷോ ചെക്ല് റിപബ്ലിക്കിന് എതിരെ എടുത്ത സെറ്റ് പീസുകളെ മൗറീനോ വിമർശിച്ചിരുന്നു. ജോസെ തന്നെ കുറിച്ച് ഒരുപാട് സംസാരിക്കുന്നു എന്നും അദ്ദേഹം തന്നെ മറന്നു മുന്നോട്ട് പോകേണ്ട സമയമായെന്നുൻ ലൂക് ഷോ പറഞ്ഞു.

തനിക്കും മൗറീനോക്കും ഇടയിൽ നല്ല ബന്ധമില്ല. എന്നാൽ അത് കഴിഞ്ഞിട്ട് കാലം കുറച്ച് ആയി. താൻ അതിൽ നിന്ന് മുന്നോട്ട് പോയി. അദ്ദേഹം പക്ഷെ ഇപ്പോഴും മുന്നോട്ട് പോയിട്ടില്ല. ലൂക് ഷോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലൂക് ഷോയും മൗറീനോയും ഒരുമിച്ച് പ്രവർത്തിച്ച സമയത്ത് ഷോയെ മൗറീനോ നിരന്തരം വിമർശിക്കുകയും ടീമിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു. മൗറീനോക്ക് എന്ത് വേണമെങ്കിലും പറയാമെന്നും അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ആണെന്നും എന്നാൽ താൻ അതിന് ഒന്നും ചെവി കൊടുക്കാൻ പോകില്ല എന്നും ലൂക് ഷോ പറഞ്ഞു.

ജോസെ മുന്നോട്ട് പോകേണ്ടതുണ്ട് എന്നും അദ്ദേഹത്തിന് സമാധാനം കണ്ടെത്താനും എന്നെക്കുറിച്ച് വേവലാതിപ്പെടാതെ നിൽക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഷോ പറഞ്ഞു.

Exit mobile version