Site icon Fanport

പി എസ് ജിയുമായി ചർച്ചകൾ ഒന്നും നടക്കുന്നില്ല എന്ന് ജോസെ മൗറീനോ

ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോകും എന്നന്ന അഭ്യൂഹങ്ങൾ നിരസിച്ച് റോമ പരിശീലകൻ ജോസെ മൗറീനോ. അടുത്ത സീസണിൽ ഗാൽട്ടിയറിന് പകരക്കാരനെ തേടിയ പി എസ് ജി മൗറീനോയെ ആണ് ലിസ്റ്റിൽ ആദ്യം പരിഗണിക്കുന്നത്. എന്നാൽ ജോസെ തനിക്ക് ഇതുസംബന്ധിച്ച് ഒരു വിവരവും ഇല്ല എന്ന് പറഞ്ഞു.

റോമ 23 05 10 20 14 20 640

ബയേർ ലെവർകൂസനെതിരായ യൂറോപ്പ ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിന് മുന്നോടിയായി സംസാരിച്ച മൗറീഞ്ഞോ PSG തന്നെ അന്വേഷിക്കുന്നു എന്ന വാർത്തയെ പരിഹസിച്ചു. അവർ എന്നെ അന്വേഷിക്കുന്നു എന്നാണെങ്കിൽ അവർ എന്നെ കണ്ടെത്തിയില്ല എന്ന് വേണം പറയാൻ. ഇതുവരെ അവർ തന്നോട് സംസാരിച്ചിട്ടില്ല. ജോസെ പറഞ്ഞു.

റോമ നിലവിൽ ആദ്യ നാല് സ്ഥാനങ്ങൾക്കായും ഒപ്പം യൂറോപ്പ ലീഗ് കിരീടത്തിനുമായുള്ള അന്വേഷണത്തിൽ ആണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞില്ല എങ്കിൽ ജോസെ ക്ലബ് വിടാൻ ആണ് സാധ്യത.

Exit mobile version