മുൻ ബ്രസീൽ ഫുട്ബോൾ തലവന് അഞ്ചു വർഷം തടവ്

മുമ്പ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തലപ്പത്ത് ഉണ്ടായിരുന്ന ജോസെ മരിയക്ക് അഞ്ചു വർഷം തടവ്. ഫിഫയുടെ പദവി ദുരുപയോഗം ചെയ്ത് കോഴ വാങ്ങിയതിനാണ് അദ്ദേഹത്തിന് തടവ് ലഭിച്ചിരിക്കുന്നത്. 2015ൽ മരിയ അടക്കം 8 ഫിഫ ഒഫീഷ്യൽസിനെ കോഴ വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു. 86വയസ്സുള്ള മരിയക്കെതിരെയുള്ള കുറ്റം കോടതിൽ തെളിയിക്കപ്പെട്ടു.

കോപ അമേരിക്കയടക്കമുള്ള വലിയ ടൂർണമെന്റുകളുടെ സ്പോൺസർഷിപ്പുകൾ കോഴ വാങ്ങി കമ്പനികൾക്ക് മറിച്ചു കൊടുക്കാനായിരുന്നു മരിയയുടെ ശ്രമം. വലിയ തുക പിഴയും നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു

Exit mobile version