Site icon Fanport

“ഫുട്ബോൾ ഒക്കെ തിരികെ വരും, ഇപ്പോൾ വേണ്ടത് ക്ഷമ”

ഫുട്ബോളിന്റെ അഭാവം തന്നെ വേദനിപ്പിക്കുന്നുണ്ട് എങ്കിൽ ഇപ്പോൾ ക്ഷമയാണ് പ്രധാനം എന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോ. ഫുട്ബോളിന്റെ അഭാവമുണ്ട്. പക്ഷെ ഫുട്ബോൾ എന്നതിനപ്പുറം നമ്മുടെ സാധാരണം ലോകം തന്നെ ഇപ്പോഴില്ല എന്ന അവസ്ഥയാണ്. ഫുട്ബോൾ തന്റെ ലോകത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്നും ജോസെ പറഞ്ഞു.

ഇപ്പോൾ ആരോഗ്യമാണ് വിഷയം. ഇപ്പോൾ എല്ലാവരും ക്ഷമിച്ചു നിൽക്കുക. ഫുട്ബോളും ലോകവും ഒക്കെ സാധാരണ ഗതിയിലാകും ജോസെ മൗറീനോ പറഞ്ഞു. ഇത് എല്ലാവരും ഒരുമിച്ച് പോരാടേണ്ട പോരാട്ടം ആണെന്നും ജോസെ പറഞ്ഞു. ടോട്ടൻഹാം താരങ്ങൾ അടുത്ത് തന്നെ പരിശീലനം തുടങ്ങാൻ ഇരിക്കുകയാണ്.

Exit mobile version