Picsart 24 05 29 13 00 22 171

അൽ ഹിലാൽ പരിശീലകൻ ജോർജെ ജീസുസ് കരാർ പുതുക്കി

അൽ ഹിലാലിനെ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരാക്കി പരിശീലകൻ ജോർജെ ജീസുസിന്റെ കരാർ അൽ ഹിലാൽ ഒരു വർഷത്തേക്ക് നീട്ടിയതായി ക്ലബ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ആയിരുന്നു ജീസുസ് അൽ ഹിലാൽ പരിശീലകനായി വീണ്ടും എത്തിയത്. തീർത്തും ആധിപത്യത്തോടെ അൽ ഹിലാലിനെ ലീഗ് കിരീടത്തിൽ എത്തിക്കാൻ ജീസുസിനായി.

ലീഗിൽ ഒരു മത്സരം പോലും പരാജയപ്പെടാത്ത അൽ ഹിലാൽ ലീഗിൽ 101 ഗോളുകൾ നേടുകയും ആകെ 23 തവണ ഗോൾ വഴങ്ങുകയും ആണ് ചെയ്തത്‌.

മുമ്പ് 2018 നും 2019 നും ഇടയിലും അദ്ദേഹം അൽ ഹിലാലിൻ്റെ ചുമതല വഹിച്ചിരുന്നു. ഈ സീസണിൽ ലീഗ് കിരീടത്തിനൊപ്പം സൂപ്പർ കപ്പും അൽ ഹിലാൽ നേടിയിട്ടുണ്ട്. കൂടാതെ അവർ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും എത്തി. വെള്ളിയാഴ്ച സൗദി കപ്പ് ഫൈനലിൽ അൽ നാസറിനെ നേരിടുമ്പോൾ അവർക്ക് ഒരു കിരീടം കൂടെ നേടാനുള്ള സാധ്യതയും ഉണ്ട്.

Exit mobile version