Site icon Fanport

ലൂയിസ് എൻറികെയ്ക്ക് വേറെ രക്ഷയില്ല, ജോർദി ആൽബ വീണ്ടും സ്പെയിനൊപ്പം

സ്പാനിഷ് കോച്ച് ലൂയിസ് എൻറികെ അവസാനം ജോർദി ആൽബയെ ടീമിലേക്ക് എടുത്തു. സ്പെയിനിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് ആയിട്ടും ലൂയിസ് എൻറികെ പരിശീലകനായ ശേഷം ഒരിക്കൽ പോലും ആൽബയെ ടീമിലേക്ക് എടുത്തിരുന്നില്ല. ഇരുവരും തമ്മിൽ ഉള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണം എന്ന് അഭ്യൂഹങ്ങക്ക് ഉണ്ടായിരുന്നു.

തന്റെ ഗോൾ ആഹ്ലാദത്തിൽ കണ്ണ് പൊത്തി കൊണ്ട് സ്പാനിഷ് ടീമിൽ ഇടം ഇല്ലാത്തതിനെ ഓർമ്മിപ്പിക്കാനും ആൽബ മുമ്പ് ശ്രമിച്ചിട്ടുണ്ട്. ഇത്തവണയും എൻറികെയ്ക്ക് പക്ഷെ ആൽബയെ ഒഴിവാക്കാൻ ആയില്ല. ബാഴ്സലോണക്കായി അത്ര മികച്ച പ്രകടനമാണ് ഇപ്പോൾ ആൽബ കാഴ്ചവെക്കുന്നത്. അദ്ദേഹം മികച്ച പ്രകടനം നടത്തുന്നത് കൊണ്ടാണ് ടീമിൽ ഉൾപ്പെടുത്തിയത് എന്ന് സ്പാനിഷ് പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ ടീമുകളിൽ ഉൾപ്പെടുത്താത്തത് തന്റെ തീരുമാനം ആയിരുന്നു. ഒരോ ടീമിനെയും തിരഞ്ഞെടുക്കുമ്പോൾ പലതും പരിഗണിക്കേണ്ടത് ഉണ്ട്. ടീമിന് ഏറ്റവും യോജിച്ചതായിരിക്കും തന്റെ തീരുമാനങ്ങൾ എന്നും എൻറികെ പറഞ്ഞു.

Exit mobile version