റൂണിക്ക് പരിക്ക്, ഇംഗ്ലണ്ടിനെ ഹെന്ഡേഴ്സൺ നയിക്കും.

- Advertisement -

ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണി കാൽമുട്ടിനേറ്റ പരിക്ക് കാരണം ചൊവ്വാഴ്ച വെംബ്ലിയിൽ സ്പെയിനു എതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ നിന്ന് പുറത്തിരിക്കുമെന്നു ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു.

ഇംഗ്ലണ്ട് ഇടക്കാല മാനേജർ ഗാരേത് സൗത്‌ഗേറ്റ് നേരത്തെ തന്നെ, റൂണിക്ക് വിശ്രമം അനുവദിച്ചതിനാൽ  ആദ്യ ഇലവനിൽ ഉണ്ടാവില്ല പകരം ലിവർപൂളിന്റെ ഹെൻഡേഴ്‌സൺ ആയിരിക്കും ടീമിനെ നയിക്കുക എന്ന് വ്യക്തമാക്കിയിരുന്നു.

സ്ലോവേനിയക്ക് എതിരായ മത്സരത്തിൽ പുറത്തിരുന്ന റൂണി കഴിഞ്ഞ ദിവസം സ്കോട്ലാന്റിനെതിരെ നടന്ന മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.

കണങ്കാലിനേറ്റ പരിക്ക് മൂലം ടോട്ടൻഹാമിന്റെ ഹാരി കെയ്ൻ ചൊവാഴ്ച കളിക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ലെഫ്റ്റ് ബാക് റയാൻ ബെർട്രാൻഡ് പരിക്ക് മൂലം പരിശീലനത്തിന് ഇറങ്ങാതിരുന്നതും സൗത്‌ഗേറ്റിനു തലവേദനയാണ്.

അതെ സമയം ബിഗ് സാം പുറത്തായതിന് ശേഷം ഇംഗ്ലണ്ടിന്റെ ഇടക്കാല മാനേജർ സ്ഥാനം ഏറ്റെടുത്ത ഗാരേത് സൗത്‌ഗേറ്റിന്റെ കാലാവധി ഈ മത്സരത്തോടെ പൂർത്തിയാവും എങ്കിലും സൗത്‌ഗേറ്റിനെ മുഴുവൻ സമയം മാനേജറായി നിയമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement