വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ജോൺ ഓഷേ. തന്റെ 38മത്തെ ജന്മദിനമായ ഇന്നാണ് ഓഷേ താൻ ഈ സീസണിന്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 20 വർഷത്തെ പ്രൊഫെഷണൽ ഫുട്ബോളിനാണ് താരം ഈ സീസണോടെ അവസാനം കുറിക്കുന്നത്. മാഞ്ചെസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഓഷേ 393 തവണ കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന ഓഷേ അഞ്ച് പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു എഫ്.എ കപ്പ് കിരീടവും രണ്ട് ക്ലബ് വേൾഡ് കപ്പ് കിരീടവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ നേടിയിട്ടുണ്ട്. 1999ൽ സീനിയർ ടീമിൽ എത്തിയ ഓഷേ 2011 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്നു. തുടർന്ന് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായിരുന്ന സണ്ടർലാൻഡിൽ എത്തുകയായിരുന്നു. കഴിഞ്ഞ വർഷം വരെ ചാമ്പ്യൻഷിപ്പിൽ സണ്ടർലാൻഡിന്റെ കൂടെ കളിച്ച ഓഷേ ഈ സീസണിൽ റീഡിങിന്റെ താരമായിരുന്നു.

അന്തർ ദേശീയ ഫുട്ബോളിൽ നോർത്തേൺ അയർലണ്ടിന്റെ താരമായ ഓഷേ 118 തവണ അവർക്ക് വേണ്ടി ബൂട്ടകെട്ടിയിട്ടുണ്ട്.

Exit mobile version