Picsart 24 02 23 10 02 35 347

ഈ സീസൺ അവസാനം വിരമിക്കും എന്ന് ജോ ഹാർട്ട്

മുൻ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ ജോ ഹാർട്ട് ഈ സീസണിൻ്റെ അവസാനത്തോടെ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ സ്കോട്ടിഷ് ക്ലബായ സെൽറ്റികിനായാണ് 36 കാരനായ താരം കളിക്കുന്നത്‌. മാഞ്ചസ്റ്റർ സിറ്റിയിൽ 12 വർഷത്തോളം കളിച്ചിട്ടുള്ള താരമാണ്. 2012 ൽ സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിയ ടീമിൻ്റെ പ്രധാന ഭാഗമായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കായി 348 മത്സരങ്ങൾ അദ്ദേഹം കളിച്ചു. 2006-ൽ ഷെഫീൽഡ് യുണൈറ്റഡിനെതിരെ ആയിരുന്മു ജോ ഹാർടിന്റെ മാഞ്ചസ്റ്റർ സിറ്റിക്കായുള്ള അരങ്ങേറ്റം. ഇംഗ്ലണ്ട് ദേശീയ ടീമിനായി 75 മത്സരങ്ങളും ജോ ഹാർട് കളിച്ചിട്ടുണ്ട്.

നാല് പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് അവാർഡുകൾ നേടിയ താര മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും നേടിയിട്ടുണ്ട്.

Exit mobile version