ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ ഇനി ജോബി ജസ്റ്റിൻ

കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിൽ പുതിയ മലയാളി സാന്നിദ്ധ്യം. കേരളത്തിന്റെ പ്രതീക്ഷയായി വളരുന്ന സ്റ്റാർ സ്ട്രൈക്കർ ജോബി ജസ്റ്റിനെയാണ് ഈസ്റ്റ് ബംഗാൾ കൊൽക്കത്തയിലേക്ക് എത്തിക്കുന്നത്. സന്തോഷ് ട്രോഫിയിലേയും കേരള പ്രീമിയർ ലീഗിലേയും മികച്ച പ്രകടനമാണ് ജോബി ജസ്റ്റിനെ ഈസ്റ്റ് ബംഗാൾ നിരയിലേക്ക് എത്തിച്ചത്.

കെ എസ് ഇ ബി താരമായി കേരള പ്രീമിയർ ലീഗിൽ ഇറങ്ങിയ ജോബി കെ എസ് ഇ ബിയുടെ കേരള പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. നിർണായകമായ സെമി ഫൈനലിൽ കെ എസ് ഇ ബിക്കു വേണ്ടി കളിയിലെ കേമനാവുകയും ചെയ്തിരുന്നു ജോബി ജസ്റ്റിൻ.

സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി തിളങ്ങിയാണ് ജോബി ആദ്യം ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഗോവയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് കേരളം റെയിൽവേസിനെ പരാജയപ്പെടുത്തിയപ്പോൾ ഹാട്രിക്കുമായി ജോബി ജസ്റ്റിനായിരുന്നു താരമായത്. ജോബിക്കു പിന്നാലെ ഗോകുലം എഫ് സി ഗോൾ കീപ്പർ മിർഷാദും ഈസ്റ്റ് ബംഗാളിൽ എത്തിയേക്കും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആതിഥേയരെ കെട്ട് കെട്ടിക്കുമോ ഈ പാക് ടീം?
Next articleപ്രീമിയർ ലീഗ് ഫിക്സ്ചർ ഇറങ്ങി, ഇനി 59 ദിവസങ്ങളുടെ കാത്തിരിപ്പ്