Picsart 23 05 27 13 09 13 615

മൗട്ടീനോ വോൾവ്സ് വിടും

അവസാന സീസണുകളിൽ വോൾവ്സിന്റെ പ്രധാന താരമായിരുന്ന മൗട്ടീനോ ക്ലബ് വിടും. അടുത്ത മാസം കരാർ അവസാനിക്കുന്നതീടെ താരം ക്ലബ് വിടും എന്ന് പരിശീലകൻ ലോപറ്റിഗി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചു സീസൺ വോൾവ്സിൽ പൂർത്തിയാക്കി ആണ് മൗട്ടീനോ ക്ലബ് വിടുന്നത്.

2018ൽ ആയിരുന്നു മൗട്ടീനോ വോൾവ്സിൽ എത്തിയത്. അന്ന് മുതൽ വോൾവ്സ് ടീമിന്റെ മധ്യനിരയിലെ വിശ്വസ്ഥനായി മൗട്ടീനോ തുടർന്നു‌. ഇതുവരെ വോൾവ്സിനായി 200ൽ അധികം മത്സരങ്ങൾ താരം കളിച്ചു. 36കരാനായ താരം പോർച്ചുഗലിലേക്ക് മടങ്ങി പോകും എന്ന@[, അഭ്യൂഹങ്ങൾ. മുമ്പ് പോർട്ടോ, മൊണാക്കോ, സ്പോർടിങ് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മൗട്ടീനോ. പോർച്ചുഗലിനായി 150ന് അടുത്ത് മത്സരങ്ങളും മൗട്ടീനോ കളിച്ചിട്ടുണ്ട്.

Exit mobile version