Site icon Fanport

ജിതിൻ എം എസ് നോർത്ത് ഈസ്റ്റിൽ തുടരും

Jithin MS

മലയാളി താരം ജിതിൻ എം എസ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. 2028 വരെ നീണ്ടു നിൽക്കുന്ന കരാർ ജിതിൻ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് സ്ഥിരീകരിച്ചു. അവസാന മൂന്ന് സീസണായി ജിതിൻ നോർത്ത് ഈസ്റ്റിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 5 അസിസ്റ്റും 2 ഗോളും താരം ഐ എസ് എല്ലിൽ നേടിയിരുന്നു.

1000215597

മുമ്പ് ഗോകുലത്തിന് ആയി കളിച്ചിട്ടുള്ള താരമാണ് ജിതിൻ എം എസ്. രണ്ട് തവണ ജിതിൻ അവർക്ക് ഒപ്പം ഐ ലീഗ് കിരീടവും നേടിയിട്ടുണ്ട്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.

2017-18 സീസണിൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ജിതിൻ എം എസ്. 2017-18ലെ സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു.

Exit mobile version