Site icon Fanport

ജിങ്കന് വീണ്ടും പരിക്ക്

ഇന്ത്യയുടെ സെന്റർ ബാക്കായ സന്ദേശ് ജിങ്കന് വീണ്ടും പരിക്ക്. നേരത്തെ പരിശീലന മത്സരത്തിനിടെ ഹാംസ്ട്രിങിന് പരിക്കേറ്റ ജിങ്കൻ ഇന്റർ കോണ്ടിനെന്റൽ ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യക്കായി ഇറങ്ങിയിരുന്നില്ല. ആദ്യ മത്സരത്തിൽ താജികിസ്ഥാനെതിരെ ബെഞ്ചിൽ ജിങ്കൻ ഉണ്ടായിരുന്നു എങ്കിലും പൂർണ്ണ ഫിറ്റ്നെസ് ഇല്ലാത്തതിനാൽ ഇറങ്ങിയിരുന്നില്ല.

എന്നാൽ ഇന്ന് കൊറിയക്കെതിരെ ജിങ്കൻ ആദ്യ ഇലവനിൽ എത്തി. പക്ഷെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ജിങ്കന് വീണ്ടും പരിക്കേറ്റു. ഹാംസ്ട്രിങ്ങ് തന്നെയാണ് വീണ്ടും പ്രശ്നമായത്. ആദ്യ പകുതിയിൽ തന്നെ ജിങ്കനെ സബ്സ്റ്റിട്യൂട്ട് ചെയ്യേണ്ടതായും വന്നു. ഇതോടെ ജിങ്കൻ ഇനി ഈ ടൂർണമെന്റിൽ കളിക്കില്ല എന്ന് ഉറപ്പായി. നേരത്തെ സെന്റർ ബാക്കായ അനസും പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

Exit mobile version