jimenez Blasters

ജിമെനെസിന് കേരള ബ്ലാസ്റ്റേഴ്സ് അവധി നൽകി, അവസാന മത്സരങ്ങൾ കളിക്കില്ല

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ജീസസ് ജിമെനെസിന് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ചത്തെ അവധി അനുവദിച്ചതായി 90NDStoppage റിപ്പോർട്ട് ചെയ്യുന്നു. ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് സ്പാനിഷ് ഫോർവേഡ് നിലവിൽ വിശ്രമത്തിലാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ അവസാന 2 ഐ‌എസ്‌എൽ മത്സരത്തിലും ജിമെനെസ് കളിക്കില്ല.

ജംഷഡ്പൂരിനെതിരായ കെ‌ബി‌എഫ്‌സിയുടെ അവസാന മത്സരം ജിമെനെസ് കളിച്ചിരുന്നില്ല. 2-3 ആഴ്ചത്തേക്ക് കൂടെ അദ്ദേഹം പുറത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സൂപ്പർ കപ്പിന് മുമ്പ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്ത് ക്ലബിനൊപ്പം ചേരും.

Exit mobile version