Jimenez Blasters

ജീസസ് ജിമെനെസിന് പരിക്ക്, ജംഷഡ്പൂരിനെതിരെ കളിച്ചേക്കില്ല

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ജീസസ് ജിമെനസിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ. അദ്ദേഹം ഹാംസ്ട്രിംഗ് പരിക്കിന്റെ പിടിയിൽ ആയതിനാൽ ക്ലബ് താരത്തെ കളിപ്പിക്കാൻ സാധ്യതയില്ല. ജംഷഡ്പൂർ എഫ്‌സിക്കെതിരായ നാളെ നടക്കുന്ന മത്സരം ജിമനസിന് നഷ്ടമാകും.

ബ്ലാസ്റ്റേഴ്‌സ് ഇതിനകം പ്ലേ ഓഫ് റേസിൽ നിന്ന് പുറത്തായതിനാൽ, നാളത്തെ ഫലം ക്ലബിനെ കാര്യമായി ബാധിക്കില്ല. ബ്ലാസ്റ്റേഴ്സിന് ഇനി സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. തങ്ങളുടെ കാമ്പെയ്ൻ ശക്തമായി അവസാനിപ്പിക്കാൻ ആണ് ക്ലബ് നോക്കുന്നത്. പരിക്ക് കാരണം നോഹയും നാളെ കളിക്കാൻ സാധ്യതയില്ല.

Exit mobile version