
ബ്രസീലിന്റെ വരുംകാല പ്രതീക്ഷയായ ഗബ്രിയേൽ ജീസുസിന് ഒരു അപൂർവ്വ റെക്കോർഡ് ആയിരിക്കുകയാണ്. പരാജയമറിയാത്ത ഒരു വർഷം എന്ന റെക്കോർഡ്. ജീസുസ് രാജ്യത്തിനും ക്ലബിനുമായി കഴിഞ്ഞ ഒരു വർഷമായി കളിച്ച ഒരു മത്സരത്തിൽ പോലും പരാജയം അറിഞ്ഞിട്ടില്ല.
അവസാനം കഴിഞ്ഞ ഒക്ടോബർ 29ന് ബ്രസീലിയൻ ലീഗിൽ സാന്റോസിനോടാണ് ജീസസ് പരാജയമറിഞ്ഞത്. അന്ന് ബ്രസീലിയൻ ക്ലബായ പാൽമെറാസ് താരമായിരുന്നു ജീസുസ് 1-0ന് സാന്റോസിനോട് തോറ്റിരുന്നു. പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്ന ജീസുസ് ഒരു വർഷമായി പരാജയമെ അറിഞ്ഞിട്ടില്ല.
35 മത്സരങ്ങളാണ് ഈ ഒരു വർഷം രാജ്യത്തിനും ക്ലബിനുമായി താരം കളിച്ചത്. അതിൽ 27 മത്സരങ്ങളിൽ ജയവും 8 സമനിലയുമാണ് ജീസുസിന്റെ ടീമുകൾ നേടിയത്. ഇക്കഴിഞ്ഞ ഫിഫാ അവാർഡ്സിൽ ഗോൾഡൻ ബോയ് അവാർഡിൽ ആദ്യ മൂന്നിലും ജീസുസ് എത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial