ജെസിൻ

ഈസ്റ്റ് ബംഗാളിന് രണ്ടാം വിജയം, ഗോൾ വയനാടിന് സമർപ്പിച്ച് ജെസിൻ

ഡ്യൂറണ്ട് കപ്പിൽ ഈസ്റ്റ് ബംഗാളിന് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഡൗൺ ടൗൺ എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. മലയാളി താരം ജെസിനും ഇന്ന് ഈസ്റ്റ് ബംഗാളിനായി ഗോൾ അടിച്ചു. മത്സരത്തിന്റെ 23ആം മിനുട്ടിൽ തലാൽ ആണ് ഈസ്റ്റ് ബംഗാളിനായി ആദ്യ ഗോൾ നേടിയത്.

36ആം മിനുട്ടിൽ സോൾ ഒരു പെനാൾട്ടിയിലൂടെ ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന മിനുട്ടിൽ ആയിരുന്നു ജെസിന്റെ ഗോൾ. ഇതോടെ അവർ വിജയം പൂർത്തിയാക്കി‌. തന്റെ ഗോൾ വയനാടിന് സമർപ്പിച്ചാണ് ജെസിൻ ആഘോഷിച്ചത്. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാളിന് രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റായി. അവർ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്‌.

Exit mobile version