ഇന്ന് ജെജെയ്ക്ക് ഇന്ത്യൻ ജേഴ്സിയിൽ അമ്പതാം മത്സരം

- Advertisement -

കഴിഞ്ഞ ദിവസം ഛേത്രിയുടെ നൂറാം മത്സരം ആയിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുമ്പോൾ അത് മിസോറാമുകാരനായ ഇന്ത്യൻ സ്ട്രൈക്കർ ജെജെയുടെ 50ആം മത്സരമാകും. 2012ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജെജെ ഇതുവരെ 49 മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. 2012 മാർച്ചിൽ തായ്‌വാനെതിരായ മത്സരത്തിലായിരുന്നു ജെജെയുടെ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ തന്നെ താരം ഇന്ത്യൻ ജേഴ്സിയിലെ ആദ്യ ഗോളും നേടിയിരുന്നു.

ഇതുവരെ ഇന്ത്യക്കായി 23 ഗോളുകൾ ജെജെ നേടിയിട്ടുണ്ട്. 15 അസിസ്റ്റുകളും ജെജെ ഇന്ത്യക്കായി ഒരുക്കിയിട്ടുണ്ട്. ജെജെയും ഛേത്രിയും തമ്മിലുള്ള കൂട്ടുകെട്ടാണ് പലപ്പോഴും ഇന്ത്യക്ക് ജയം ഒരുക്കിയതും. ഐ എസ് എല്ലലിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ കൂടിയാണ് ചെന്നൈയിന്റെ ക്യാപ്റ്റൻ കൂടിയായ ജെജെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement