നായകനായി യെദിനാക്, ഓസ്ട്രേലിയക്ക് ലോകകപ്പ് യോഗ്യത

- Advertisement -

പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ ഹോണ്ടുറാസിനെ തകർത്ത് ഓസ്ട്രേലിയ റഷ്യൻ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ഇന്ന് ഓസ്ട്രേലിയയിൽ നടന്ന പോരാട്ടത്തിൽ രണ്ടാം പകുതിയിലെ മിലെ യെദിനാകിന്റെ ഇരട്ട ഗോളുകളാണ് ഓസ്ട്രേലിയയെ രക്ഷിച്ചത്. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം പരിക്കിൽ നിന്ന് തിരിച്ചു വരികയായിരുന്നു ഓസ്ട്രേലിയ ക്യാപ്റ്റൻ കൂടിയായ യെദിനാക്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് യെദിനാകിന്റെ ഗോളുകൾ പിറന്നത്. മൂന്നു ഗോളും യെദിനാകിന്റെ ബൂട്ടിൽ നിന്നാണ് പിറന്നത് എങ്കിലും ഒരു ഗോൾ ഓൺ ഗോൾ വിധിക്കുകയായിരുന്നു. അല്ലായെങ്കിൽ ഒരു പെർഫക്ട് ഹാട്രിക്ക് ആയേനെ ക്യാപ്റ്റന്റെ പേരിൽ. 53,71,85 മിനുട്ടികളിലാണ് ഓസ്ട്രേലിയ ഗോളുകൾ പിറന്നത്.

ഓസ്ട്രേലിയക്ക് ഇത് തുടർച്ചയായ നാലാം ലോകകപ്പാണ്. ഇതുവരെ അഞ്ചു ലോകകപ്പുകളിൽ ഓസ്ട്രേലിയ യോഗ്യത നേടിയിട്ടുണ്ട്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement