Picsart 23 10 07 01 51 19 946

ജിദ്ദ ഡാർബിയിൽ അൽ അഹ്ലി ഇത്തിഹാദിനെ തോൽപ്പിച്ചു

സൗദി അറേബ്യൻ ലീഗിൽ നടന്ന ജിദ്ദ ഡർബിയിൽ ഇന്ന് അൽ അഹ്ലി അൽ ഇത്തിഹാദിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അൽ അഹ്ലിയുടെ വിജയം. ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മുൻ ബാഴ്സലോണ താരം ഫ്രാങ്ക് കെസ്സി ആണ് വിജയ ഗോൾ നേടിയത്‌. മത്സരത്തിന്റെ 31ആം മിനുട്ടിൽ ആയിരുന്നു കെസ്സി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ബെൻസീമ ഇത്തിഹാദിനായി സമനില ഗോൾ നേടി എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. ഈ വിജയത്തോടെ അൽ അഹ്ലി 17 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്‌. 20 പോയിന്റുമായി അൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു‌

Exit mobile version