Picsart 23 02 21 15 03 55 796

ആഴ്സണൽ എനിക്ക് പറ്റിയ ക്ലബ് ആണെന്ന് ജോർഗീഞ്ഞോ

മുൻ ചെൽസി മിഡ്ഫീൽഡർ ജോർഗിഞ്ഞോ ആഴ്സണൽ ക്ലബിലേക്കുള്ള തന്റെ നീക്കത്തെക്കുറിച്ച് സംസാരിച്ചു. ഇനി താൻ ചെൽസിയുടെ പദ്ധതികളുടെ ഭാഗമല്ലെന്ന് തനിക്ക് അറിയാമായിരുന്നു‌ അതാണ് താൻ ക്ലബ് വിടാൻ കാരണം. ഇറ്റാലിയൻ മിഡ്ഫീൽഡർ പറഞ്ഞു. ഗണ്ണേഴ്‌സിന്റെ പ്രോജക്റ്റിൽ ചേർന്നതിൽ താൻ സന്തോഷവാൻ ആണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഇഞ്ചവ്റി ടൈമിൽ ആഴ്സണലിന് വിജയം സമ്മാനിച്ച ജോർഗിഞ്ഞോ ഇതിനകം തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയിട്ടുണ്ട്. താൻ ചെൽസിയുമായി തന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു എന്നും അതിനു ശേഷമാണ് ക്ലബിൽ നിന്ന് മാറാൻ തീരുമാനിച്ചത് എന്നും ജോർഗിഞ്ഞോ വെളിപ്പെടുത്തി.

ആഴ്‌സണലിന്റെ ഭാവി പദ്ധതികൾ തനിക്ക് ഇഷ്ടപ്പെട്ടു എന്നും കരിയറിൽ മുന്നേറാനുള്ള ഒരു അവസരമായാണ് താൻ ഈ നീക്കത്തെ കാണുന്നത് എന്നും ജോർഗിഞ്ഞോ പറഞ്ഞു.

Exit mobile version