Site icon Fanport

ജപ്പാനിൽ മൂന്നാം തവണയും കിരീടം ഫ്രണ്ടൈലിന്

ജെ ലീഗ് കിരീടം കവാസാകി ഫ്രണ്ടൈൽ ഉറപ്പിച്ചു. ലീഗിൽ ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയിരിക്കെ ആണ് ഫ്രണ്ടൈൽ കിരീടം ഉറപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രണ്ടൈൽ 2-1ന് സെരേസോ ഒസാകയോട് പരാജയപ്പെട്ടിരുന്നു. എന്നാൾ രണ്ടാം സ്ഥാനക്കാരായ സാൻഫ്രെസെ ഹിരോഷിമയും പരാജയപ്പെട്ടതോടെ ലീഗ് കിരീടം ഫണ്ടൈലിന് സ്വന്തമായി. 32 മത്സരങ്ങളിൽ നിന്ന് 63 പോയന്റാണ് ഫ്രണ്ടൈലിന് ഉള്ളത്.

രണ്ടാം സ്ഥാനക്കാരായ ഹിരോഷിമയ്ക്ക് 56 പോയന്റാണ് ഉള്ളത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും ഹിരോഷിമയ്ക്ക് ഒന്നാമത് എത്താൻ ആവില്ല. ഫ്രണ്ടൈൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ജെ ലീഗ് കിരീടം നേടുന്നത്.

Exit mobile version