റിസേർവ്സ് ടീമിനെ പ്രഖ്യാപിച്ച് ജംഷദ്പൂർ എഫ് സി

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗ് കളിക്കാൻ ഉള്ള റിസേർവ് ടീം സ്ക്വാഡ് പ്രഖ്യാപിച്ച് ടാറ്റ ജംഷദ്പൂർ എഫ് സി. 22 അംഗ ടീമിനെയാണ് ജംഷദ്പൂർ പ്രഖ്യാപിച്ചത്. 17 ടി എഫ് എ അക്കാദമി താരങ്ങളും ട്രയൽസ് വഴി തിരഞ്ഞെടുത്ത അഞ്ചു പ്രാദേശിക താരങ്ങളും അടങ്ങുന്നതാണ് ജംഷദ്പൂർ ടീം.

ഹിലാൽ റസൂലാണ് ജംഷദ്പൂർ റിസേർവ്സ് ടീമിന്റെ മുഖ്യ പരിശീലകൻ. നാളെ മുഹമ്മദൻ സ്പോർടിംഗുമായാണ് ജംഷദ്പൂരിന്റെ ആദ്യ സെക്കൻഡ് ഡിവിഷൻ മത്സരം.

ടീം;
Subham Ghosh, Rakesh Yadav, Vijay Kumar, Harsha Pauri, Raisen Hansdah, Vishal Das, Firoz Khan, Mobasir Rahman, Swarup Das, Prakash Naik, Praveen, Amrit Gope, Srinjoy Dutta, Gourav Mukhi, Ravi Bhumij, Gorachand Mardi, Baset Hansdah, Billu Telli, Naresh Singh, Karan Deep, Harpreet Singh

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement