‘എനിക്ക് ഇപ്പോഴും 21 വയസ്സ്’ : ജാമി വാര്‍ഡി

LENS, FRANCE - JUNE 16: Jamie Vardy of England celebrates scoring England's first goal during the UEFA EURO 2016 Group B match between England and Wales at Stade Bollaert-Delelis on June 16, 2016 in Lens, France. (Photo by Clive Rose/Getty Images)
- Advertisement -

നിലവിലെ ഇംഗ്ലണ്ട് ടീമിലെ മുതിര്‍ന്ന താരങ്ങളിലോരാളാണ് വാര്‍ഡി. മുപ്പത് തികഞ്ഞ ഈ സൂപ്പര്‍ സ്‌ട്രൈക്കറിന്റെ വാക്കുകളാണിത്. തനിക്ക് ഇപ്പോഴും 21 വയസ്സാണെന്ന്. പ്രായത്തിന് ഒരു കളിക്കാരനെയും തോല്‍പ്പികാനാവില്ലെന്ന സത്യം ലോകത്തിന് കാണിച്ചു കൊടുത്ത താരമാണ് വാര്‍ഡി. കഴിഞ്ഞ നാലു വര്‍ഷം വാര്‍ഡിയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.

അട്ടിമറിയിലൂടെ ലെസ്റ്റര്‍ സിറ്റി കിരീടം നേടുമ്പാള്‍ വാര്‍ഡിയുടെ പങ്ക് ചെറുതല്ലായിരുന്നു. ആ കളിമികവ് 29ാം വയസ്സില്‍ അദ്ദേഹത്തെ ഇംഗ്ലണ്ട് ടീമിലെത്തിച്ചു. 2016 ലെ യൂറോകപ്പില്‍ ബൂട്ടു കെട്ടി. യൂറോകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി ഗോളും നേടി. അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം. അങ്ങിനെ പോകുന്നു വാര്‍ഡിയെ തേടിവന്ന അവസരങ്ങള്‍.

വാര്‍ഡിക്ക് പകരം ഇംഗ്ലണ്ട് ടീമില്‍ പുതിയ സ്‌ട്രൈക്കറെ നോകണോ എന്ന ചോദ്യത്തിന് ചെല്‍സി താരം ഗാരി കാഹിലിന്റെ മറുപടി ‘ അറ്റാകിങ് വാര്‍ഡി നയിക്കും ‘ എന്നായിരുന്നു. വാര്‍ഡിയെ ഇംഗ്ലണ്ടിന്റെ മറ്റൊരു ആലന്‍ ഷിയറായാണെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിനു വേണ്ടി 63 മത്സരം കളിച്ച ഷിയറർ ഇംഗ്ലണ്ട് ക്യാപ്റ്റനും കൂടിയായിരുന്നു. 1996 ലെ യുറോകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും കരസ്ഥമാകി. തന്റെ ക്ലബ് കരിയര്‍ വിപുലീകരിക്കാന്‍ 2000 ല്‍ അന്താരാഷ്ട ഫുട്‌ബോളിനേട് വിട പറഞ്ഞു. എന്നാല്‍ മേജര്‍ ടൂര്‍ണമെറ്റിലെ പരിചയകുറവാണ് വാര്‍ഡിക്ക് വിനയാവുന്നത്. 2016ലെ യൂറോകപ്പ് മാത്രമാണ് അന്താരാഷ്ട ഫുട്‌ബേളില്‍ വാര്‍ഡിയുടെ പരിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement