Picsart 23 07 27 12 21 52 147

ഹാമസ് റോഡ്രിഗസ് ഇനി ബ്രസീലിൽ

ഹാമസ് റോഡ്രിഗസ് ലാറ്റിനമേരിക്കയിലേക്ക് തിരികെയെത്തി. താരത്തെ ബ്രസീൽ ക്ലബായ സാവോ പോളോ സ്വന്തമാക്കി‌. ഫ്രീ ഏജന്റായ താരം ഇന്ന് ബ്രസീലിൽ എത്തി കരാർ നടപടികൾ പൂർത്തിയാക്കി. അവസാനമായി ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിൽ ആയിരുന്നു ഹാമസ് കളിച്ചിരുന്നത്.

അവർ രണ്ട് മാസം മുമ്പ് താരത്തിന്റെ കരാർ റദ്ദാക്കിയിരുന്നു. എട്ട് മാസം മാത്രമാണ് ഹാമസ് ഗ്രീക്ക് ക്ലബിൽ ചിലവഴിച്ചത്. ആകെ 23 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. അതിനു മുമ്പ് ഖത്തറിൽ ആയിരുന്നു ഹാമസ് റോഡ്രിഗസ് കളിച്ചത്. അവിടെയും കുറച്ചു മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഖത്തർ ക്ലബായ അൽ റയാനിൽ 15 മത്സരങ്ങൾ മാത്രമെ അദ്ദേഹം കളിച്ചുള്ളൂ.

റയൽ മാഡ്രിഡ്, എവർട്ടൺ, ബയേൺ എന്നിവിടങ്ങളിൽ എല്ലാം കളിച്ച താരം അവസാന സീസണുകളിൽ ഫോമും ഫിറ്റ്നസും ഇല്ലാതെ കഷ്ടപ്പെടുകയാണ്‌.

Exit mobile version