Picsart 23 04 13 22 25 40 954

ഹാമസ് റോഡ്രിഗസ് ഗ്രീസിലും അധികം നിന്നില്ല

ഹാമസ് റോഡ്രിഗസ് ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസ് വിട്ടു. താരത്തിന്റെ കരാർ റദ്ദാക്കിയതായി ഒളിമ്പിയാകോസ് അറിയിച്ചു. ഇതോടെ വീണ്ടും ഹാമസ് ഫ്രീ ഏജന്റായി. എട്ട് മാസം മാത്രമാണ് ഹാമസ് ഗ്രീക്ക് ക്ലബിൽ ചിലവഴിച്ചത്. ആകെ 23 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഇതിനു മുമ്പ് ഖത്തറിൽ ആയിരുന്നു ഹാമസ് റോഡ്രിഗസ് കളിച്ചത്. അവിടെയും കുറച്ചു മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഖത്തർ ക്ലബായ അൽ റയാനിൽ 15 മത്സരങ്ങൾ മാത്രമെ അദ്ദേഹം കളിച്ചുള്ളൂ. ൽ

റയൽ മാഡ്രിഡ്, എവർട്ടൺ, ബയേൺ എന്നിവിടങ്ങളിൽ എല്ലാം കളിച്ച താരം അവസാന സീസണുകളിൽ ഫോമും ഫിറ്റ്നസും ഇല്ലാതെ കഷ്ടപ്പെടുകയാണ്‌. ഇനി ഹാമസ് ഏതു ക്ലബിലേക്ക് ആകും പോവുക എന്ന് വ്യക്തമല്ല‌. ഫ്രീ ഏജന്റായ താരത്തെ ഇപ്പോൾ ഏതു ക്ലബുകൾക്കും സ്വന്തമാക്കാം.

Exit mobile version