കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദിനെ റാഞ്ചി എഫ് സി ഗോവ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങിൽ ഈ സീസണിൽ മികച്ചു നിന്ന ജാക്കിചന്ദ് സിങ്ങിനെ എഫ് സി ഗോവ റാഞ്ചി. വിവരങ്ങൾ അനുസരിച്ച് ജാക്കിചന്ദ് സിംഗ് എഫ് സി ഗോവയുമായി കരാറിൽ എത്തിയിരിക്കുകയാണ്. 2 വർഷത്തേക്കാണ് കരാർ. കേരള ബ്ലാസ്റ്റേഴ്സിൽ ലഭിച്ചതിനേക്കാളും ഇരട്ടി തുകയോളമാണ് എഫ് സി ഗോവ ജാക്കിചന്ദിന് നൽകുന്നത്.

സീസൺ മധ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മാർക്ക് സിഫ്നിയോസിനേയും എഫ് സി ഗോവ റാഞ്ചിയിരുന്നു. 1.9 കോടിയോളമാണ് ജാക്കിചന്ദിന്റെ പുതിയ കരാർ എന്നാണ് വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിൽ 55 ലക്ഷം രൂപയ്ക്കായിരുന്നു ജാക്കിയെ സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ജെയിംസുമായി പുതിയ കരാർ ഒപ്പുവെച്ച അടുത്ത ദിവസം തന്നെ ജാക്കിചന്ദ് ക്ലവ് വിട്ടു എന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement