ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ജാപ്പനീസ് ലീഗും കാണാം, സംപ്രേക്ഷണാവകാശം നേടി സോണി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ജാപ്പനീസ് ലീഗും കാണാം. ജാപ്പനീസ് പ്രൊഫഷണൽ ഫുട്ബോൾ ലീഗായ J1 ലീഗിന്റെ 29മത്തെ സീസണിന്റെ സംപ്രേക്ഷണാവകാശം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്,അഫ്ഗാനിസ്താൻ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേലും സംപ്രേക്ഷണവകാശം സോണിക്ക് തന്നെയാണ്.

സോണി ടെൻ 2 ലും, ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലും തത്സമയം മത്സരങ്ങൾ ലഭ്യമാകും. ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും പ്രശസ്തിയുള്ള ലീഗാണ് J1 ലീഗ്. 20 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിലെ നിലവിലെ ചാമ്പ്യന്മാർ കവസാക്കി ഫ്രണ്ടാലെയാണ്. ഫോർലാൻ, ഇനിയസ്റ്റ, പെഡോൾസ്കി,ഹൾക്ക് എന്നീങ്ങനെ ഒട്ടേറെ സൂപ്പർ താരങ്ങൾ J1 ലീഗിൽ കളിക്കുന്നുണ്ട്‌.