Picsart 24 02 03 20 52 17 240

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള വീണ്ടും ഒന്നാമത്

കോഴിക്കോട്: 2024 ഫെബ്രുവരി 3 ശനിയാഴ്ച ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്‌സി 5-1ന് ഹോപ്‌സ് എഫ്‌സിയെ തോൽപ്പിച്ചതോടെ ഇന്ത്യൻ വനിതാ ലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് നാല് ഗെയിമുകളിലേക്ക് ഉയർത്തി.

സൗമ്യ ഗുഗുലോത്തും അഞ്ജു തമാംഗും ഇന്ന് മികച്ച ഫോമിലായിരുന്നു, സൗമ്യ മൂന്നു തവണ വലകുലുക്കിയപ്പോൾ , അഞ്ചു തമാങ് മൂന്ന് അസിസ്റ്റുകൾ നൽകുകയും രണ്ട് ഗോളുകൾ സ്വന്തമായി നേടുകയും ചെയ്തു. ഹൊപ്സിന്റെ ൻ്റെ ഫ്രെഡ്രിക്ക ടോർകുഡ്‌സോർ വൈകി പെനാൽറ്റി യിലൂടെ ഒരു ഗോൾ നേടി, ഇത് ദില്ലി യൂണിറ്റിന് ഒരു ആശ്വാസ ഗോൾ മാത്രമായിരുന്നു.

മത്സരത്തിൻ്റെ നിയന്ത്രണം ഗോകുലത്തിനായിരുന്നു, ഡൽഹി ആസ്ഥാനമായുള്ള ഹോപ്സ് ടീം അവരുടെ ഘാന ജോഡികളായ ഫ്രെഡറിക്ക ടോർകുഡ്‌സോർ, ഗ്ലാഡിസ് ആംഫോബിയ എന്നിവരെ അമിതമായി ആശ്രയിചാണ് കളിച്ചു കൊണ്ടിരുന്നത് എന്നാൽ ഗോകുലം മിഡ്ഫീൽഡിൽ കളി വരുതിയിലാക്കി.

ഹോപ്സ് പ്രതിരോധം തകർക്കാൻ അവർക്ക് കുറച്ച് സമയമെടുത്തു, എന്നാൽ ഒരു ഗോൾ നേടിയതിനു ശേഷം മലബാറിയൻസ് തുടർച്ചയായി വലകുലുക്കി.

ഇടവേളയിൽ മികച്ച ലീഡ് ഉണ്ടായിരുന്നിട്ടും, ഗോകുലം ഒരിക്കലും ഗോൾ അടിക്കാൻ പിശുക്കു കാണിച്ചില്ല , മാത്രമല്ല അവരുടെ ശ്രമങ്ങൾക്കൊടുവിൽ രണ്ട് ഗോളുകൾ കൂടി ചേർക്കുകയും ചെയ്തു. പകരക്കാരനായ സന്ധ്യ രംഗനാഥനും മികച്ച മുന്നേറ്റങ്ങൾ നടത്തി.

ഈ വിജയത്തോടെ എട്ട് കളികളിൽ നിന്ന് 17 പോയിൻ്റുമായി ഗോകുലം കേരള ഐഡബ്ല്യുഎല്ലിൽ ഒന്നാമതെത്തി. ഹോപ്സ് ആകട്ടെ എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.

Exit mobile version