Picsart 23 08 29 01 19 46 866

ഗോളടിക്കൽ മാത്രം, വഴങ്ങൽ ഇല്ല!! നാലാം മത്സരത്തിലും ഇത്തിഹാദിന് വിജയവും ക്ലീൻഷീറ്റും

സൗദി അറേബ്യൻ ലീഗിൽ കിരീടം നിലനിർത്താ‌ൻ ഉറപ്പിച്ച് കളിക്കുന്ന അൽ ഇത്തിഹാദിന് നാലാം മത്സരത്തിലും വിജയം. ഇന്ന് എവേ മത്സരത്തിൽ അൽ വെഹ്ദയെ നേരിട്ട അൽ ഇത്തിഹാദ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. രണ്ടാം പകുതിയിൽ ആണ് ഇത്തിഹാദ് മൂന്നു ഗോളുകളും നേടിയത്. 63ആം മിനുറ്റിൽ റൊമാരിനോയിലൂടെ അവർ ആദ്യ ഗോൾ കണ്ടെത്തി.

പിന്നാലെ പോർച്ചുഗീസ് താരം ജോടയിലൂടെ 67ആം മിനുട്ടിൽ രണ്ടാം ഗോൾ. ജോട ഇത്തിഹാദിൽ എത്തിയ ശേഷമുള്ള ആദ്യ ഗോളായിരുന്നു ഇത്. 73ആം മിനുട്ടിൽ കൊരൊനാഡോയും ഇത്തിഹാദിനായി ഗോൾ നേടി. ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു എങ്കിലും ബെൻസീമക്ക് ഗോൾ നേടാൻ ആയില്ല.

ഈ വിജയത്തോടെ ഇത്തിഹാദിന് 4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. അവർ ഇതുവരെ ഈ സീസണിലെ ലീഗിൽ ഗോൾ വഴങ്ങിയിട്ടില്ല. 12 ഗോൾ അടിച്ച ഇത്തിഹാദ് ഒരു ഗോൾ പോലും തിരിച്ചു വാങ്ങിയിട്ടില്ല.

Exit mobile version