Picsart 23 08 20 01 47 54 528

ഇത്തിഹാദിന് രണ്ടാം വിജയം, അൽ ഹിലാലിന് സമനിലയുടെ നിരാശ

സൗദി പ്രൊ ലീഗിലെ രണ്ടാം മാച് വീക്കിൽ അൽ ഇത്തിഹാദ് വിജയം തുടർന്നു. ഇന്ന് ജിദ്ദയിൽ വെച്ച് അൽ തായിയെ നേരിട്ട അൽ ഇത്തിഹാദ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ബെൻസീമക്ക് ഇന്നും ഗോൾ നേടാൻ ആയില്ല എങ്കിലും വിജയിക്കാൻ അൽ ഹിലാലിലായി. 54ആം മിനുട്ടിൽ അബ്ദൽറസാക് ഹംദള്ളയാണ് ഇത്തിഹാദിന് ലീഡ് നൽകിയത്. 90ആം മിനുട്ടിൽ അൽ അമ്രി കൂടെ ഗോൾ നേടിയതോടെ ഇത്തിഹാദിന്റെ വിജയം പൂർത്തിയായി.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റുമായി ഇത്തിഹാദ് ഒന്നാം സ്ഥാനത്താണ്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ അൽ ഹിലൽ സമനില വഴങ്ങി. ഇന്ന് അൽ ഫയ്ഹ ആണ് അൽ ഹിലാലിനെ സമനിലയിൽ തളച്ചത്. അൽ ഹംദൻ അൽ ഹിലാലിനായും സകാല അൽ ഫയ്ഹക്ക് ആയും ഗോൾ നേടി. ഹിലാലിന് രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആണ് ഉള്ളത്.

Exit mobile version