പെനാൾട്ടി കളഞ്ഞ സ്വീഡനെ മറികടന്ന് ഇറ്റലി യൂറോ കപ്പ് സെമിയിൽ

- Advertisement -

അണ്ടർ 17 യൂറോ കപ്പിന്റെ സെമിയിൽ ഇറ്റലി പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സ്വീഡനെ മറികടന്നാണ് ഇറ്റലി സെമിയിലേക്ക് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ക്വാർട്ടറിലെ ഇറ്റലിയുടെ വിജയം. സ്വീഡൻ ലഭിച്ച ഒരു പെനാൾട്ടി തുലച്ചതാണ് ഇറ്റലിയെ രക്ഷിച്ചത്. അഞ്ചു വർഷത്തിനു ശേഷമാണ് ഇറ്റലി സെമിയിൽ കടക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ബെൽജിയമോ സ്പെയിനോ ആകും ഇറ്റലിയുടെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement