
ഇറ്റലി : ചെല്‍സി കോച്ച് അന്റോണിയോ കോണ്ടെയെ മടക്കി വിളിച്ച് ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കര്‍ലോസ് ട്ടവീച്ചിയോ. കഴിഞ്ഞ ആഴ്ച ഇറ്റലി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സീഡനോട് തോറ്റ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തുപോയിരുന്നു. തൊട്ടുപിന്നാലെ ഇറ്റലി കോച്ച് ഗിയാന്‍ പിയറേ വെന്ചുറെ രാജിവെച്ചതോടെ ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം പ്രതിസന്ധിയിലായി.
അതിനാല്‍ അന്റോണിയോ കൊണ്ടേയെ മടക്കികൊണ്ടു വരണമെന്ന് ആരാധകര്‍ നിര്‍ദേശിച്ചതോടെ ഫെഡറേഷന് പ്രസിഡന്റ് കര്‍ലോസ് ട്ടവീച്ചിയോ കോണ്ടെയെ മടക്കി വിളിച്ചു.
2016 യൂറോകപ്പിനു ശേഷം ഇറ്റാലിയന്‍ കോച്ച് സ്ഥാനം കൊണ്ടേ രാജിവെച്ചിരുന്നു. രാജിക്കു ശേഷം ടീം കോച്ചായി ഗിയാന്‍ പിയറേ വെന്ചുറെ സ്ഥാനമേറ്റു.
എന്നാല്‍ ടീമിന് മികച്ച നിലവാരത്തില്‍ കളിക്കാന്‍ സാധിച്ചില്ല. അന്റോണിയോ കോണ്ടെ കോച്ചായിരിക്കുമ്പോള്‍ 2016 യൂറോകപ്പില്‍ സ്പെയിനിനെ രണ്ടു ഗോളിനു തോല്‍പ്പിച്ച ഇറ്റാലിയന്‍ ടീം പിയറേ വെന്ചുറെ സ്ഥാനമേറ്റ ശേഷം സ്പെയിനിനോട് നാലു ഗോളിനു തോറ്റത് ആരാധകരില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു.
ഇറ്റലിയില്‍ നിന്ന് മടങ്ങിയശേഷം കൊണ്ടേയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടം നേടിയിരുന്നു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ കൊണ്ടേ സന്തുഷ്ടനല്ലെന്ന വാര്‍ത്തയും സ്ഥിരമായി വന്നതോടെയാണ് കൊണ്ടേയെ ഫെഡറേഷന് പ്രസിഡന്റ് കര്‍ലോസ് ട്ടവീച്ചിയോ മടക്കിവിളിച്ചത്.
എന്നാല്‍ കൊണ്ടേയോടോപ്പം മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് റോബര്‍ട്ടോ മാന്സിനിയുടെയും ബയേണ്‍ മ്യൂണിച്ച് പുറത്താക്കിയ കാര്‍ലോസ് ആന്സെലോട്ടിയുടെയും പേരും ഉയര്‍ന്നുവരുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial