ലോക റാങ്കിങ്ങിൽ ഇറ്റലി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പൊസിഷനിൽ

- Advertisement -

ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി ഇറ്റലി 20 ആം സ്ഥാനത്ത്. തുടർച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയിൽ എത്തിച്ചത്. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ മുൻ ലോക ചാമ്പ്യന്മാർക്ക് ആയിരുന്നില്ല. പ്ലേ ഓഫിൽ സ്വീഡനോട് തോറ്റാണ് ഇറ്റലി പുറത്ത് പോയത്. ഫിഫാ റാങ്കിംഗിൽ ജർമ്മനി തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. പുതിയ റാങ്കിംഗിൽ 1533 പോയന്റുമായാണ് ജർമ്മനി ഒന്നാമതെത്തിയത്. ബ്രസീൽ 1384 പോയന്റുമായി രണ്ടാമതും തുടരുന്നുണ്ട്.

ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്ക് ശേഷം നടന്ന സൗഹൃദ മത്സരങ്ങളിൽ അർജന്റീനയോട് പരാജയവും ഇംഗ്ലണ്ടിനോട് സമനിലയും ഇറ്റലി ഏറ്റുവാങ്ങിയിരുന്നു. ട്യുണീഷ്യയും പെറുവും ഡെന്മാർക്കും ഫിഫ റാങ്കിങ്ങിൽ ഇറ്റലിക്ക് മുകളിലുണ്ട്. ഇരുപത്തിയൊന്നാം സ്ഥാനത്ത് വെയിൽസും ഇരുപത്തിരണ്ടാം സ്ഥാനത്ത് ഐസ്‌ലൻഡുമാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement