ഇനി ഇറ്റലിയുടെ തന്ത്രങ്ങൾ മാൻചിനി ഒരുക്കും

- Advertisement -

മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ റോബേർട്ടോ മാൻചിനി ഇനി ഇറ്റലി പരിശീലകൻ. നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇന്ന് ഔദ്യോഗികമായി ഇറ്റലി തന്നെ മാൻചിനിയുമായി കരാറിൽ എത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തേക്കാണ് ഇറ്റലിയും മാൻചിനിയുമായുള്ള കരാർ.

മാൻചിനിയുടെ ആദ്യ രാജ്യാന്തര ചുമതലയാണിത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ഗാലറ്റസറെ, സെനിറ്റ് സെന്റ് പീറ്റ്സ്ബർഗ് തുടങ്ങിയ ടീമുകളെ മാൻചിനി പരിശീലിപ്പിച്ചിട്ടുണ്ട്. സിറ്റിയെ 44 വർഷങ്ങൾക്ക് ശേഷം കിരീടത്തിൽ എത്തിച്ചതും അദ്ദേഹമായിരുന്നു. ഇപ്പോൾ ലോകകപ്പ് യോഗ്യത ലഭിക്കാതെ നിറം മങ്ങിയിരിക്കുന്ന ഇറ്റലിയെ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരികയാണ് മാൻചിനിയുടെ ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement