പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ഇറ്റലിയ്ക്ക് മൂന്നാം സ്ഥാനം

- Advertisement -

അണ്ടര്‍ 20 ലോകകപ്പില്‍ ഇറ്റലിയ്ക്ക് മൂന്നാം സ്ഥാനം. ഗോള്‍രഹിതമായ മത്സരത്തിനൊടുവില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഉറുഗ്വായെ 4-1 നു പരാജയപ്പെടുത്തിയാണ് ഇറ്റലി വിജയം സ്വന്തമാക്കിയത്. ഉറുഗ്വായുടെ അമ്രാല്‍, ബോസേല്ലി എന്നിവരുടെ കിക്കുക ഇറ്റലി ഗോള്‍കീപ്പര്‍ സേവ് ചെയ്യുകയായിരുന്നു. വിഡോ, പനിക്കോ, മന്‍ഡ്രാഗോര, മര്‍ച്ചീസോ, വിഡോ എന്നിവര്‍ ഇറ്റലിയ്ക്കായി പെനാള്‍ട്ടി വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ഉറുഗ്വായ്ക്കായി വാല്‍വെര്‍ഡേ മാത്രമാണ് വിജയം കണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement